Kozhikode
ബിരുദ പഠനത്തോടൊപ്പം ജോലി സാധ്യതയും ; വേറിട്ട പദ്ധതി ഈ വര്‍ഷം മഹ്‌ളറ കോളജില്‍ നടപ്പിലാക്കുമെന്ന് എ ന്‍ മുഹമ്മദ് അലി മാസ്റ്റര്‍
ജോലി സാധ്യതകള്‍ കണ്ടെത്താന്‍ വിവിധ കഴിവുകള്‍ വിദ്യാര്‍ഥികളില്‍ വികസിപ്പിക്കുന്നതിന് ഗവണ്മെന്റ് അംഗീകാരമുള്ള ഹൃസ്വ കോഴ്‌സുകളുടെ അംഗീകാരവും കോളേജിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

മാവൂര്‍ | മഹ്‌ളറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വുമണ്‍സ് കോളേജില്‍ ബിരുദ പഠനത്തോടൊപ്പം ജോലിയും എന്ന പുതിയ ആശയം ഈ വര്‍ഷം നടപ്പിലാക്കുമെന്ന് മുന്‍ ഐ ടി ഐ പ്രിന്‍സിപ്പലും ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും മഹ്ളറ ഗ്രൂപ്പ് ഓഫ് ഇന്‍സ്‌റിറ്റിയൂഷന്‍ ജനറല്‍ സെക്രട്ടറിയുമായ എന്‍ മുഹമ്മദ് അലി മാസ്റ്റര്‍.
കേരളത്തിലെ പുതിയ അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കിയ നാലു വര്‍ഷ ഡിഗ്രി കോളജ് തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കേരളത്തിലെ വ്യത്യസ്ഥ കാമ്പുസുകളിലൊന്നായി മഹ്ളറ മാറുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് . ജോലി സാധ്യതകള്‍ കണ്ടെത്താന്‍ വിവിധ കഴിവുകള്‍ വിദ്യാര്‍ഥികളില്‍ വികസിപ്പിക്കുന്നതിന് ഗവണ്മെന്റ് അംഗീകാരമുള്ള ഹൃസ്വ കോഴ്‌സുകളുടെ അംഗീകാരവും കോളേജിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.
മഹ്ളറ കോളജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സ്വാലിഹ് ഒ അധ്യക്ഷത വഹിച്ചു. മഹ്ളറ പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ജംഷീര്‍ കെ സെഷന് നേതൃത്വം നല്‍കി. നാലു വര്‍ഷ ബിരുദ പ്രോഗ്രാം അവതരണം എഫ് വൈ യു ജി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിസാമുദ്ധീന്‍ നിര്‍വഹിച്ചു . കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ ഉഷ കെ , ഹാഫിസ് അജ്മല്‍ സഖാഫി , നിശിത സി , സഞ്ജന സുരേഷ് ബാബു , ശ്യാമ , മജിത , ആയിഷ ഷിറിന്‍ , ഹിന ഷിറിന്‍ , റമീസ് പന്തീരങ്കാവ് തുടങ്ങിയവര്‍ സംസാരിച്ചു .
കഴിഞ്ഞ അക്കാഡമിക് വര്‍ഷം കോളേജിലെ വിവിധ ബാച്ചുകളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിനികള്‍ക്കുള്ള അവാര്‍ഡ് വിതരണം എന്‍.മുഹമ്മദ് അലി മാസ്റ്റര്‍ നിര്‍വഹിച്ചു .