Connect with us

Kerala

ജെയ്നമ്മ തിരോധാന കേസ്: പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ഒരു ദിവസം കൂടി പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കി. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

Published

|

Last Updated

ചേര്‍ത്തല | കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയുടെ തിരോധാന കേസില്‍ പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി.  ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഒരു ദിവസം കൂടി പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ നീട്ടി നല്‍കിയ കാലാവധി നാളത്തോടെ അവസാനിക്കാനിരിക്കുന്നതിനിടെയാണ് പുതിയ ഉത്തരവ്.

അന്വേഷണ സംഘം 13 ദിവസം സെബാസ്റ്റ്യനെ ചോദ്യം ചെയ്തെങ്കിലും കേസില്‍ വഴിത്തിരിവാകുന്ന തരത്തിലുള്ള ഒരു വിവരവും ലഭിച്ചിരുന്നില്ല. ചോദ്യം ചെയ്യലിനോട് സെബാസ്റ്റ്യന്‍ സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്.