Education Notification
ജാമിഅ മര്‍കസ് തഖസ്സുസ് പ്രവേശന നടപടികള്‍ ആരംഭിച്ചു
		
      																					
              
              
            കോഴിക്കോട് | ജാമിഅ മര്‍കസിന് കീഴില്‍ നടക്കുന്ന ശരീഅ പി ജി (തഖസ്സുസ്) കോഴ്സിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു. രണ്ടു വര്‍ഷത്തെ മുതവ്വല്‍ കോഴ്സ് റഗുലറായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫിഖ്ഹീ പഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്.
അപേക്ഷകര്‍ക്കുള്ള എന്‍ട്രന്‍സ് എക്സാമും ഇന്റര്‍വ്യൂവും മെയ് 11ന് (ബുധന്‍) രാവിലെ ഒമ്പതിന് മര്‍കസ് ശരീഅ കാമ്പസില്‍ നടക്കും. ഇവര്‍ക്കുള്ള ഹാള്‍ടിക്കറ്റ് മെയ് ഏഴിന് ശേഷം സൈറ്റില്‍ ലഭ്യമാവും. അപേക്ഷകര്‍ പ്രസ്തുത ദിവസം സൈറ്റില്‍ നിര്‍ദേശിച്ച ഡോക്യുമെന്റുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          