Connect with us

Kozhikode

ജാമിഅ മദീനതുന്നൂര്‍ ഗ്ലോബല്‍ ഡെവലപ്പേഴ്‌സ് സമ്മിറ്റ് (ജി ഡി എസ്) ക്യാമ്പ് സമാപിച്ചു

ഉദ്ഘാടന സെഷനില്‍ ഡോ. റോഷന്‍ നൂറാനി ടെക്‌നോളജിയുടെ ആവിര്‍ഭാവം, ആധുനിക കാലത്തെ വിപുല സാധ്യതകള്‍ എന്നിവ സംബന്ധിച്ച് സംസാരിച്ചു.

Published

|

Last Updated

കോഴിക്കോട് | വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും ഡെവലപ്പേഴ്സിനേയും ടെക്-വിദഗ്ധരെയും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നാദി ദഅ്‌വ ടെക്‌നോ ലാബും ജാമിഅ മദീനതുന്നൂര്‍ ടെക്‌നിക്കല്‍ ഡിപാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ ഡെവലെപ്പേഴ്‌സ് സമ്മിറ്റ് (ജി ഡി എസ്) ക്യാമ്പ് മര്‍കസ് ഗാര്‍ഡനില്‍ സമാപിച്ചു. ഉദ്ഘാടന സെഷനില്‍ ഡോ. റോഷന്‍ നൂറാനി ടെക്‌നോളജിയുടെ ആവിര്‍ഭാവം, ആധുനിക കാലത്തെ വിപുല സാധ്യതകള്‍ എന്നിവ സംബന്ധിച്ച് സംസാരിച്ചു.

എക്‌സ്‌പേര്‍ട്ട് കോണ്‍വോസില്‍ ഇസ്റ വാടാനപ്പള്ളി ബി സി എ ഫാക്കല്‍റ്റി ഉസ്മാന്‍ നൂറാനിയും ജാമിഅ മദീനതുന്നൂര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ സാഹി നൂറാനിയും സംവദിച്ചു. വെബ് ഡെവലപ്പിങിന്റെ അടിസ്ഥാനകാര്യങ്ങള്‍, പ്രോഗ്രാമിങിന്റെ ഭാവി എന്നീ വിഷയങ്ങളില്‍ Ziqx Creative Clique LLP ഫൗണ്ടറും KPTAC Technologies ല്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ അബ്ദുല്‍ ഫത്താഹ് നൂറാനിയും ഡിസൈനിങിനെ ക്കുറിച്ച് Ziqx Creative Clique LLP ല്‍ യൂസര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടറായ ജാബിര്‍ നൂറാനിയും ടെക്‌നോളജിയിലെ കരിയര്‍ സാധ്യതകള്‍ സംബന്ധിച്ച് UI UX മര്‍കസ് ഗാര്‍ഡന്‍ NIELT സീനിയര്‍ ഫാക്കല്‍റ്റി ഷാജഹാന്‍ ഇംദാദിയും സംസാരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനകരമായ വര്‍ക്ക്‌ഷോപ്പും ക്യാമ്പിന്റെ ഭാഗമായിരുന്നു. ടെക്‌നോളജി രംഗത്തെ നൂതന സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൈമാറിയ ക്യാമ്പില്‍ ജാമിഅ മദീനതുന്നൂറിലെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള ടെക്‌നോളജി തത്പരരായ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest