Kerala
ആര്‍ എസ് എസ് സഭയില്‍ വി സിമാര്‍ പങ്കെടുക്കുന്നത് അപമാനകരം: സി പി എം
വി സിമാര്‍ പങ്കെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം | ആര്‍ എസ് എസ് സംഘടിപ്പിക്കുന്ന ജ്ഞാന സഭയില്‍ വി സി പങ്കെടുക്കുന്നത് അപമാനകരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പരിപാടിയില്‍ വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.
വി സിമാര്‍ പങ്കെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ എസ് എസ്സിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വി സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കേരള, കാലിക്കറ്റ്, കണ്ണൂര്‍, സെന്‍ട്രല്‍, കുഫോസ് വിസിമാര്‍ പങ്കെടുക്കുമെന്നാണ് വിവരം.
സമ്മേളനത്തില്‍ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും. നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് സമ്മേളനം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാതെ ഇത്തരം നടത്തുന്ന ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും വിവരമുണ്ട്.
വ്യക്തിപരമായി പരിപാടിയില്‍ പങ്കെടുക്കണോയെന്ന് വി സിമാര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഈ പ്രസ്താവനയെ തള്ളികൊണ്ടുള്ള നിലപാടാണ് എം വി ഗോവിന്ദന്‍ സ്വീകരിച്ചത്.