National
യു പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് പ്രിയങ്ക

ലഖ്‌നോ | ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു കൊണ്ടുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി ഒഴികെ ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയാറാണെന്നും പ്രിയങ്ക വ്യക്തമാക്കി.
യു പിയില്‍ താന്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി പ്രിയങ്ക രംഗത്തെത്തിയത്. യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് താനെന്നും അതിനാലാണ് ‘സംസ്ഥാനത്തെങ്ങും തന്റെ മുഖമല്ലേ കാണുന്നത്’ എന്ന് കഴിഞ്ഞ ദിവസം ചോദിച്ചതെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ യു പിയിലെ ഉത്തരവാദിത്തമാണ് ഇപ്പോള്‍ നിര്‍വഹിച്ചു വരുന്നത്. അത് നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നു പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----