International
ഗസ്സായില്‍ കരയാക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 68 പേര്‍
ഗസ്സാ നിവാസികള്‍ അഭയം തേടി മറ്റിടങ്ങളിലേക്ക് പലായനം ആരംഭിച്ചു.

ഗസ്സാ | ഗസ്സായില്‍ ആക്രമണം വിപുലപ്പെടുത്തി ഇസ്‌റാഈല്‍. നഗരം പിടിച്ചെടുക്കുക ലക്ഷ്യമിട്ട് നടത്തുന്ന ശക്തമായ കരയാക്രമണത്തില്‍ പകല്‍ നടക്കുന്ന ഇന്ന് മാത്രം 68 പേര്‍ കൊല്ലപ്പെട്ടു. ഗസ്സാ നിവാസികള്‍ അഭയം തേടി മറ്റിടങ്ങളിലേക്ക് പലായനം ആരംഭിച്ചിട്ടുണ്ട്.
ഹമാസിനെ നശിപ്പിക്കുന്നതിനാണ് ആക്രമണമെന്നും ഗസ്സാ ജനതയെ ഉന്നം വച്ചിട്ടില്ലെന്നുമാണ് ഇസ്‌റാഈല്‍ നടത്തുന്ന ന്യായീകരണം.
അതിനിടെ, ഗസ്സായില്‍ ഇസ്‌റാഈല്‍ രണ്ടു വര്‍ഷമായി നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് വ്യക്തമാക്കി. ഇക്കാലയളവിനിടയില്‍ അന്താരാഷ്ട്ര നിയമപ്രകാരം നിര്‍വചിക്കപ്പെട്ട അഞ്ച് വംശഹത്യകളില്‍ നാലെണ്ണവും ഇസ്‌റാഈല്‍ നടത്തിയതാണെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക വിഭാഗത്തെ നിശ്ശേഷം നശിപ്പിക്കാനും ശാരീരികവും മാനസികവുമായി ഉപദ്രവിക്കാനും ഇസ്‌റാഈല്‍ കടുത്ത വ്യവസ്ഥകള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയും ജനനം തടയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായും റിപോര്‍ട്ടില്‍ പറഞ്ഞു.