Heavy rain
ഇന്നും ഒറ്റപ്പെട്ട കനത്ത മഴ തുടരും; കേരള തീരത്ത് 60 കീലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത
കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം | സംസ്ഥാനത്ത് തുടരുന്നു അതിതീവ്ര മഴക്ക് ഇന്നും കുറവുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ചവരെ മഴ ഇതുപോലെ തുടരും. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറുനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
മഴ ശക്തായ കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലും തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും. കേരള, എംജി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്നു പരീക്ഷകള്‍ മാറ്റി.



