Connect with us

Kerala

നിരുത്തരവാദപരമായ പെരുമാറ്റം; ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി വിമര്‍ശനം

മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്.

Published

|

Last Updated

കൊച്ചി | മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. കേസിലെ ജാമ്യ ഉത്തരവില്‍ ഇളവ് തേടി നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം.

ഷാജന്‍ സ്‌കറിയക്ക് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും ജസ്റ്റിസ് കെ ബാബു പറഞ്ഞു. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നത്.

എന്നാല്‍, അമ്മയുടെ അസുഖം കാരണം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും കാണിച്ച് ഷാജന്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഹരജി നാളെ വീണ്ടും പരിഗണിക്കും.

 

 

Latest