Connect with us

International

ഇസ്‌റാഈലിന്റെ അയണ്‍ ഡോം തകര്‍ത്ത് ഇറാന്റെ കനത്ത പ്രഹരം

ഇസ്‌റാഈലിലെ പ്രധാനപ്പെട്ട സൊറോക്ക മെഡിക്കല്‍ സെന്റര്‍ തകര്‍ത്തു

Published

|

Last Updated

ടെല്‍ അവീവ് | ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന്റെ അതിരൂക്ഷ മിസൈല്‍ ആക്രമണം. അയണ്‍ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇസ്‌റാഈലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. ബഹുനില കെട്ടിടങ്ങള്‍ മിസൈല്‍ പതിച്ചു തകര്‍ന്നു.

അഞ്ചോളം സ്ഥലങ്ങളില്‍ മിസൈല്‍ പതിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌റാഈലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെയുണ്ടായ ആക്രമണം ഇസ്‌റാഈലിനു കനത്ത പ്രഹരമായി. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ടെല്‍ അവീവില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാന്‍ ടെല്‍അവീവിലേക്ക് അയച്ചത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. ചില മിസൈലുകളെ അയണ്‍ഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകള്‍ അയണ്‍ ഡോം ഭേദിത്ത് ഇസ്‌റാഈലില്‍ കനത്ത ആഘാതമേല്‍പ്പിച്ചു.

ഇസ്‌റാഈലിലെ പ്രധാനപ്പെട്ട മെഡിക്കല്‍ സെന്റര്‍ ആണ് സൊറോക്ക മെഡിക്കല്‍ സെന്റര്‍. ഇവിടെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടര്‍മാര്‍ അടക്കം ജീവനക്കാര്‍ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. മെഡിക്കല്‍ സെന്ററിന്റെ ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഇസ്‌റാഈലിന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും മിസൈല്‍ പതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

 

Latest