International
ഇറാന്‍ ഒരു വലിയ തെറ്റു ചെയ്തു; വലിയ വില കൊടുക്കേണ്ടി വരും: നെതന്യാഹു
അതേ സമയം ഇസ്‌റാഈലിന് മറുപടി നല്‍കിക്കഴിഞ്ഞെന്ന് ഇറാന്‍ പ്രതികരിച്ചു
ടെല്‍ അവീവ് | മിസൈല്‍ ആക്രമണത്തിന് ഇറാന് ശക്തമായ മറുപടി നല്‍കുമെന്ന് ഇസ്‌റാഈല്‍. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്‌റാഈലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടു. ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും-നെതന്യാഹു വ്യക്തമാക്കി.
അതേ സമയം ഇസ്‌റാഈലിന് മറുപടി നല്‍കിക്കഴിഞ്ഞെന്ന് ഇറാന്‍ പ്രതികരിച്ചു. ഇനി ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.
ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയെ ഇസ്‌റാഈല്‍ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇസ്‌റാഈലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.