Connect with us

From the print

ഇഖ്‌റഅ് ഹോളി ഖുർആൻ അവാർഡ് കുറ്റൂർ അബ്ദുർറഹ്്മാൻ ഹാജിക്ക്

"ഇഖ്‌റഅ്' അക്കാദമിയുടെ പ്രഥമ പുരസ്‌കാരമാണ് ഇഖ്‌റഅ് ഹോളി ഖുർആൻ അവാർഡ്.

Published

|

Last Updated

കോഴിക്കോട് | ഇന്റർനാഷനൽ ഖുർആൻ റിസർച്ച് അക്കാദമി ഏർപ്പെടുത്തിയ ഇഖ്‌റഅ് ഹോളി ഖുർആൻ അവാർഡ് അബൂദബി ബനീയാസ് സ്‌പെക്ക് മാനേജിംഗ് ഡയറക്ടറും മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് ഇദാറ ചെയർമാനുമായ കുറ്റൂർ സി പി അബ്ദുർറഹ്്മാൻ ഹാജിക്ക്. ആധുനിക ശാസ്ത്ര- സാങ്കേതിക മാധ്യമങ്ങളുടെ സഹായത്തോടെ ഖുർആൻ പഠനവും ഗവേഷണ പഠനങ്ങളും സമന്വയിപ്പിച്ച് വിദ്യാഭ്യാസ- സാംസ്‌കാരിക മേഖലയിൽ ബഹുമുഖ ലക്ഷ്യങ്ങളോടെ പ്രവർത്തനമാരംഭിച്ച സ്ഥാപനമായ “ഇഖ്‌റഅ്’ അക്കാദമിയുടെ പ്രഥമ പുരസ്‌കാരമാണ് ഇഖ്‌റഅ് ഹോളി ഖുർആൻ അവാർഡ്.

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ചെയർമാനും സയ്യിദ് ഹബീബ് കോയ തങ്ങൾ കുവൈത്ത്, കടാങ്കോട് മുസ്തഫ ദാരിമി യു എ ഇ, തറയിട്ടാൽ ഹസൻ സഖാഫി അംഗങ്ങളുമായുള്ള അവാർഡ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മർഹൂം ഇ കെ ഹസൻ മുസ്‌ലിയാരുടെ ആണ്ട് ദിനത്തോടനുബന്ധിച്ച് പുളിക്കൽ എജ്യു ഗാർഡനിൽ നടന്ന കോൺവൊക്കേഷൻ കോൺഫറൻസിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് ആദ്യ വാരം ഇഖ്‌റഅ് ഫൗണ്ടേഷന്റെ “വിഷൻ 2030′ പ്രഖ്യാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടക്കുന്ന ഖുർആൻ കോൺഫറൻസിൽ അവാർഡ് സമ്മാനിക്കും.