Kerala
ഐ എന്‍ ടി യു സി നേതാവ് രാമഭദ്രനെ വധിച്ച കേസ്; രണ്ട് പ്രതികളുടെ വിടുതല്‍ ഹരജി തള്ളി

തിരുവനന്തപുരം | ഐ എന്‍ ടി യു സി നേതാവായ രാമഭദ്രനെ വധിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി. 19 സി പി എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്ക് തിരുവനന്തപുരം സി ബി ഐ കോടതി കുറ്റപത്രം നല്‍കി.
കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍, റോയ് കുട്ടി എന്നിവര്‍ നല്‍കിയ ഹരജി കോടതി തള്ളി. കേസ് 22 ന് വീണ്ടും പരിഗണിക്കും.
---- facebook comment plugin here -----