Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമക്കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫ് നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശ പ്രകാരമാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക ജോബി നല്‍കിയതെന്നാണ് പരാതിക്കാരി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്നായിരുന്നു യുവതി പോലീസിന് മൊഴി നല്‍കിയത്. ബെംഗളുരുവില്‍ നിന്ന് രാഹുലിന്റെ സുഹൃത്തായ ജോബി മരുന്ന് എത്തിച്ചു നല്‍കി. മരുന്ന് കഴിച്ചെന്ന് വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഉറപ്പ് വരുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 64 അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം, ബിഎന്‍എസ് 89 നിര്‍ബന്ധിത ഗര്‍ഭഛിദ്രം, ബിഎന്‍എസ് 319 വിശ്വാസ വഞ്ചന, ബിഎന്‍എസ് 351 ഭീഷണിപ്പെടുത്തല്‍ ഐടി നിയമം 66 ഫോണിലൂടെ ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

Latest