GOLD SMUGGLING
രാജ്യാന്തര യാത്രക്കാരനെ സ്വർണവുമായി കരിപ്പൂർ പോലീസ് പിടികൂടി
70 ലക്ഷം രൂപ വിലവരുന്ന 1,253 ഗ്രാം സ്വര്‍ണം പിടികൂടി.

കൊണ്ടോട്ടി | വിമാനത്താവളത്തിന് പുറത്ത് കടത്തുസ്വര്‍ണവുമായി വിദേശത്തുനിന്നെത്തിയ യാത്രക്കാരനെ കരിപ്പൂര്‍ പോലീസ് പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജിലി(30)നെയാണ് പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്ന് 70 ലക്ഷം രൂപ വിലവരുന്ന 1,253 ഗ്രാം സ്വര്‍ണം പിടികൂടി. ശരീരത്തിനുള്ളിലാണ് നാല് ക്യാപ്‌സ്യൂളുകളാക്കി സ്വർണം ഒളിപ്പിച്ചത്. തുടര്‍ന്ന് എക്‌സറേ പരിശോധനക്ക് വിധേയമാക്കി.
---- facebook comment plugin here -----