Connect with us

Kerala

ഒരു വിഭാഗം തന്റെ രക്തത്തിനായി കൊതിച്ചു; ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ അവസാന വീഡിയോ പുറത്ത്

ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനോടു പറഞ്ഞ കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നത്

Published

|

Last Updated

കല്‍പ്പറ്റ | കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ രക്തത്തിനായി കൊതിച്ചുവെന്ന് പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ അവസാന വീഡിയോ. പ്രതിസന്ധിയില്‍ പാര്‍ട്ടി നേതാക്കള്‍ കൈവിട്ടു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനോടു പറഞ്ഞ കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താന്‍ വലിയ അഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാണെന്നൊക്കെ പറഞ്ഞ് വലിയ പ്രചരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ട്. ഒരാളില്‍ നിന്നു പോലും അനര്‍ഹമായ കാര്യങ്ങള്‍ നാളിതുവരെ കൈപ്പറ്റാതെ പൊതുപ്രവര്‍ത്തനം നടത്തിയ ആളാണ് ഞാന്‍. ഈ ആരോപണങ്ങള്‍ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് താങ്ങാന്‍ ആവുന്നതല്ല. സഹായം തേടി എന്നെ സമീപിച്ചവരെ സഹായിച്ചതല്ലാതെ ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല.

എന്റെ പ്രവര്‍ത്തനത്തില്‍ ആസൂയപൂണ്ടവര്‍ എന്നെ ഈ സമൂഹത്തില്‍ ഇല്ലാതാക്കാന്‍ വേണ്ടി, എന്റെ രക്തത്തിന് വേണ്ടി, എന്റെ മക്കളുടെ ഭാവി നശിപ്പിക്കുന്ന രീതിയില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു പരിഷ്‌കൃതസമൂഹത്തില്‍ നിന്നും എനിക്ക് ലഭിക്കേണ്ട പിന്തുണയല്ല ഇത്. ഞാന്‍ ഈ സമൂഹത്തിന് വേണ്ടി നിലകൊണ്ടയാളാണ്- വീഡിയോ സന്ദേശത്തില്‍ പറയുന്നു.

വയനാട് മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗമായിരുന്ന ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടിയ നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ കണ്ടെത്തിയത്. അയല്‍വാസികള്‍ ജോസിനെ പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്‍പള്ളിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്‍ അന്യായമായി ജയിലില്‍ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

 

 

Latest