Kerala
ടിപ്പറിടിച്ച് പരുക്കേറ്റ സൈക്കിള്‍ യാത്രികന്‍ മരിച്ചു
ഇക്കഴിഞ്ഞ 18ന് മരുത്തോര്‍വട്ടം കുഞ്ചിക്കവലയില്‍ വച്ച് സൈക്കിളില്‍ പോകുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹത്തെ ടിപ്പര്‍ ലോറി ഇടിച്ചത്
ചേര്‍ത്തല | ടിപ്പര്‍ലോറി ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീരകര്‍ഷകന്‍ മരിച്ചു. ചേര്‍ത്തല നഗരസഭ പതിനഞ്ചാം വാര്‍ഡ് ചന്ദ്രാലയം വീട്ടില്‍ സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 18ന് മരുത്തോര്‍വട്ടം കുഞ്ചിക്കവലയില്‍ വച്ച് സൈക്കിളില്‍ പോകുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹത്തെ ടിപ്പര്‍ ലോറി ഇടിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഭാര്യ: ഈശ്വരി. മക്കള്‍: നവീന്‍, കൃതിക.
---- facebook comment plugin here -----




