Kerala
ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; നാളെ രാത്രിയിലെ കൊല്ലം എറണാകുളം മെമു റദ്ദാക്കി
ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയില്‍ പാലത്തിന്റെ നവീകരണ ജോലികള്‍
തിരുവനന്തപുരം | ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയില്‍ പാലത്തിന്റെ നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം എറണാകുളം മെമു റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ സര്‍വീസുകള്‍
22ന് മധുര ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
23ന് ഗുരുവായൂര്‍ മധുര എക്‌സ്പ്രസ് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കും.
22ന് നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
21ന് 3.20ന് പുറപ്പെടുന്ന ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
22ന് വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ കോട്ടയത്ത് നിന്ന് രാത്രി 8.05ന് സര്‍വീസ് ആരംഭിക്കും.
22ന് ആലപ്പുഴ വഴി തിരിച്ചു വിടുന്നവ
തിരുവനന്തപുരം ചെന്നൈ മെയില്‍, തിരുവനന്തപുരം ശ്രീഗംഗാനഗര്‍ വീക്ക്ലി, തിരുവനന്തപുരം നോര്‍ത്ത്‌ലോകമാന്യതിലക് വീക്ക്ലി, തിരുവനന്തപുരം നോര്‍ത്ത്‌ബെംഗളൂരു ഹംസഫര്‍, തിരുവനന്തപുരം മംഗളൂരു മലബാര്‍, കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്, തിരുവനന്തപുര ംരാമേശ്വരം അമൃത എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ്




