Connect with us

Kerala

സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചത് 17 പേര്‍; വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നത്.

ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതില്‍ ഇപ്പോള്‍ തിരുത്തല്‍ വരുത്തിയിരിക്കുകയാണ്. ഇക്കൊല്ലം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു, 17 പേര്‍ മരിച്ചുവെന്നുമാണ് പുതിയ കണക്കില്‍ പറയുന്നത്. സെപ്തംബര്‍ 12ന് രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം ഇതുവരെ 19 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ഏഴു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

 

 

Latest