Connect with us

International

റഫയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഇസ്‌റാഈലിനോട് അന്താരാഷ്ട്രാ നീതിന്യായ കോടതി

കോടതി നിര്‍ദേശം തള്ളിയ ഇസ്‌റഈല്‍ ഗസ്സയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഹമാസ് പോരാളികള്‍ക്കെതിരായ സ്വയരക്ഷയുടെതാണെന്നും വാദിച്ചു

Published

|

Last Updated

ടെല്‍ അവീവ്   ഗസ്സയിലെ റഫയില്‍ നടത്തിവരുന്ന സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ഇസ്‌റാഈലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസ്സയിലേക്ക മാനുഷിക സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കാനും കോടതി ഉത്തരവില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ ഇസ്‌റഈല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കണമെന്നും രാജ്യാന്തര കോടതി ആവശ്യപ്പെട്ടു. ഇസ്‌റാഈലിനെതിരായ വംശഹത്യ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി വിധിയെ ഹമാസം സ്വാഗതം ചെയ്തു.

അതേസമയം കോടതി നിര്‍ദേശം തള്ളിയ ഇസ്‌റഈല്‍ ഗസ്സയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഹമാസ് പോരാളികള്‍ക്കെതിരായ സ്വയരക്ഷയുടെതാണെന്നും വാദിച്ചു. ഫലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്‌റഈല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് നടപടി. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഗസ്സയിലെ കൂട്ടക്കരുതികളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി 15 അംഗ പാനല്‍ ഉത്തരവിടുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 35,562 പേര്‍ കൊല്ലപ്പെടുകയും 79,652 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Latest