PFI BAN
റിഹാബ് ഫൗണ്ടേഷനുമായി ഐ എന്‍ എല്ലിന് അടുത്ത ബന്ധം: കെ സുരേന്ദ്രന്‍
മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം

കോഴിക്കോട് | പോപ്പുലര്‍ഫ്രണ്ടിന്റെ നിരോധിത സന്നദ്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷന്റെ തലവന്‍ ഐ എന്‍ എല്ലിന്റെ നേതാവ് മുഹമ്മദ് സുലൈമാനാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഐ എന്‍ എല്ലിനെ എല്‍ ഡി എഫില്‍ നിന്ന് പുറത്താക്കണം. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ട്. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം ഒരാളെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതിന്റെ ധാര്‍മികത എന്തെന്ന് നേതൃത്വം പറയണം. അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പി എഫ് ഐ നിരോധനത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും ഇടത്- വലത് മുന്നണികള്‍ക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ട്. ഇത്തരം ബന്ധം അവസാനിപ്പിക്കൂമോയെന്ന് ഇടത്- വലത് മുന്നണികള്‍ വ്യക്തമാക്കണം. ഇടത്- വലത് മുന്നണിക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്. ആര്‍ എസ് എസിനെ നിരോധിക്കണമെന്ന് പറയുന്നത് പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കാനാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.