Connect with us

Kerala

കൊല്ലത്ത് ഏഴുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കും

Published

|

Last Updated

കൊല്ലം | കൊല്ലം കുന്നിക്കോട് ഏഴ് വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കും. മരണപ്പെട്ട നിയാ ഫൈസലിന്റെ കുടുംബത്തിന് മന്ത്രിയുമായി കൂടികാഴ്ച ഒരുക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഈ മാസം അഞ്ചിനാണ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സീനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഈ മാസം ഒന്നിനാണ് എസ് എ ടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു

 

Latest