Uae
അബൂദബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
വ്യവസ്ഥകൾ പാലിക്കാത്തതിനും പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഗുരുതരമായ ലംഘനങ്ങൾ ആവർത്തിച്ചതിനുമാണ് നടപടി.

അബൂദബി | ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന റുപ്ഷി ബംഗ്ലാ റെസ്റ്റോറന്റ് ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടി.
വ്യവസ്ഥകൾ പാലിക്കാത്തതിനും പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഗുരുതരമായ ലംഘനങ്ങൾ ആവർത്തിച്ചതിനുമാണ് നടപടി. അതോറിറ്റിയുടെ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റെസ്റ്റോറന്റ് വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു.
അബൂദബിയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി, എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഇൻസ്‌പെക്ടർമാർ നിരന്തരം പരിശോധന നടത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി.
---- facebook comment plugin here -----