Connect with us

National

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

cbse.gov.in , results.cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണം സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. വിജയശതമാനത്തില്‍ മുന്നില്‍ വിജയവാഡയാണ്. cbse.gov.in , results.cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണം സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 87.98 ശതമാനം കുട്ടികളാണ് വിജയിച്ചത്. പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മുന്നിട്ടുനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ 91.64 ശതമാനം വിജയം നേടിയപ്പോള്‍ 85.70 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 124,867 വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടി വിജയിച്ചു. 1,11, 544 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി വിജയിച്ചതായും സിബിഎസ്ഇ അറിയിച്ചു. 16,92,794 വിദ്യാര്‍ഥികളാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്.

 

 

Latest