Connect with us

National

കശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു, രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Published

|

Last Updated

ശ്രീനഗര്‍|കശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്. സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ ഏജന്‍സികളും തമ്മില്‍ വെടിവെപ്പ് നടക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് പോസ്റ്ററുകള്‍ പതിച്ചു.

Latest