Saudi Arabia
ജർമ്മൻ ചാൻസലർ മെർസിന്റെ ത്രിരാഷ്ട്ര ഗൾഫ് യാത്രക്ക് സഊദി സന്ദർശനത്തോടെ തുടക്കമായി
ജർമ്മൻ ചാൻസലറും സഊദി കിരീവകാശിയും കൂടിക്കാഴ്ച്ച നടത്തി.
റിയാദ് |ജർമ്മൻ ചാൻസലർ മെർസിന്റെ ത്രിരാഷ്ട്ര ഗൾഫ് യാത്രക്ക് സഊദി സന്ദർശനത്തോടെ തുടക്കമായി. സഊദിയിലെത്തിയ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഫ്രെഡറിക് മെർസിനെ റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. സഊദി അറേബ്യക്ക് പുറമെ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലാണ് ചാൻസലർ സന്ദർശനം നടത്തുന്നത്. ഔദ്യോഗിക സ്വീകരണ ചടങ്ങിന് ശേഷം ഇരു നേതാക്കളും കൂടിക്കാഴ്ച്ച നടത്തി.സഊദി -ജർമ്മൻ ബന്ധങ്ങൾ, സഹകരണ മേഖലകൾ, വിവിധ മേഖലകളിലെ വികസനത്തിനുള്ള അവസരങ്ങൾ, മേഖലയിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. മുതിർന്ന പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു ഫ്രെഡറിക് മെർസിന്റെ സഊദി യാത്ര. കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ചു.
റിയാദ് മേഖലയുടെ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾഅസീസ് രാജകുമാര , മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ,സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ, ജർമ്മൻ അംബാസഡർ മൈക്കൽ കിൻഡ്‌സ്‌ഗ്രാബ്,വിദേശ, സുരക്ഷാ നയങ്ങൾക്കായുള്ള ജർമ്മൻ ചാൻസലറുടെ ഉപദേഷ്ടാവ് ഗുണ്ടർ സോട്ടർ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ എന്നിവർ ജർമ്മൻ ചാൻസലർ മെർസിനെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
---- facebook comment plugin here -----



