National
ഓഹരി വിപണിയില്‍ കനത്ത നഷ്ടം; നിഫ്റ്റി 100 പോയിന്റിലേറെയും സെന്‍സെക്സ് 500 പോയിന്റും ഇടിവില്‍
നിഫ്റ്റി പ്രൈവറ്റ് ബേങ്ക് സൂചികയാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത്.
മുംബൈ| പശ്ചിമേഷ്യയിലെ സംഘര്‍ഷം നിക്ഷേപകരുടെ ആശങ്ക കൂട്ടുന്ന സാഹചര്യാണ് സൃഷ്ടിക്കുന്നത്. നിഫ്റ്റി 100 പോയിന്റിലേറെയും സെന്‍സെക്സ് 500 പോയിന്റിലേറെയും ഇടിവാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ രേഖപ്പെടുത്തിയത്. നിഫ്റ്റി മിഡ്ക്യാപ് 0.02 ശതമാനം താഴ്ന്നപ്പോള്‍ നിഫ്റ്റി സ്മോള്‍ക്യാപ് 0.09 ശതമാനം ഇടിഞ്ഞു. ബേങ്കിംഗ് ഓഹരികള്‍ക്കും കനത്ത നഷ്ടമാണ്.
നിഫ്റ്റി പ്രൈവറ്റ് ബേങ്ക് സൂചികയാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബേങ്ക് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
നിഫ്റ്റി പിഎസ്യു ബേങ്ക് സൂചികയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. ജൂലൈ ഫ്യൂച്ചേഴ്സ് കരാര്‍ ബാരലിന് 90.23 ഡോളര്‍ എന്ന നിലയില്‍ വ്യാപാരം നടത്തി.
Content Highlights: West Asia conflict triggers market anxiety causing Sensex and Nifty to fall steeply. Private banking and financial stocks faced major losses during early trading. Meanwhile Brent crude oil surpassed ninety dollars per barrel raising investor concerns.




