Uae
ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ
ഒരു ദിർഹമിന് 24.04 രൂപ നിരക്ക്

ദുബൈ|യു എ ഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. ഒരു ദിർഹമിന് 24.04 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെ തുടർന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
യു എ ഇ, സഊദി, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇത് ഏറ്റവും മികച്ച സമയമാണ്. ഇതിന് മുമ്പ് 23.94 രൂപ ആണ് ഏറ്റവും താഴ്ന്ന നിരക്കുണ്ടായിരുന്നത്.
---- facebook comment plugin here -----