Connect with us

Career Notification

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ 6,777 അപ്രന്റിസ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചട്ടപ്രകാരമുള്ള പ്രതിമാസ സ്‌റ്റൈപെൻഡ് അനുവദിക്കും

Published

|

Last Updated

സമിലെ ഗുവാഹത്തി ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 6,777 അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായാണ് ഒഴിവുകളുള്ളത്. ഒരുവർഷമാണ് പരിശീലനം. ഗുവാഹത്തിയിലും വിവിധ യൂനിറ്റുകളിലുമായിരിക്കും പരിശീലനം. ഐ ടി ഐ/പന്ത്രണ്ടാംക്ലാസ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സ്‌റ്റൈപെൻഡ്: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചട്ടപ്രകാരമുള്ള പ്രതിമാസ സ്‌റ്റൈപെൻഡ് അനുവദിക്കും.

യോഗ്യത

മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ (പത്തോളജി), മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ (റേഡിയോളജി) എന്നീ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടു സമ്പ്രദായത്തിലുള്ള പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ചവരും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയവരും ആയിരിക്കണം.

മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്സിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചവരും ബന്ധപ്പെട്ട ട്രേഡുകളിൽ ഐ ടി ഐ (എൻ സി വി ടി/എസ് സി വി ടി) നേടിയവരും ആയിരിക്കണം.

പ്രായം: 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ് സി , എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷി വിഭാഗക്കാർക്ക് പത്ത് വർഷത്തെയും ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്, അപേക്ഷ

ലബോറട്ടറി ടെക്‌നീഷ്യൻ (പതോളജി/ റേഡിയോളജി) ട്രേഡിലേക്കുള്ള തിരഞ്ഞെടുപ്പ് പത്താംക്ലാസ്സ് മാർക്കി ന്റെയും പ്ലസ്ടുവിലെ സയൻസ് വിഷയങ്ങളുടെ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) മാർക്കിന്റെയും അടിസ്ഥാനത്തിലാകും.

മറ്റ് ട്രേഡുകളിലേക്ക് പത്താം ക്ലാസ്സ്, ഐ ടി ഐ മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാകും തിരഞ്ഞെടുക്കുക.

ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഒപ്പും ഫോട്ടോയും യോഗ്യത, മാർക്ക്, പ്രായം, സംവരണം (ആവശ്യമുള്ളവർ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

ഫീസടച്ച് അപേക്ഷയിൽ തിരുത്തൽ വരുത്താനും (ഓരോ തവണയും 50 രൂപ വീതം) സാധിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 19 ന് വൈകിട്ട് 5.30 വരെ.
വിശദവിവരങ്ങൾക്ക് www.nfr.indianrailways.gov.in സന്ദർശിക്കുക.

119 സെക്‌ഷൻ കൺട്രോളർ

ഇന്ത്യൻ റെയിൽവേയിൽ 119 സെക്‌ഷൻ കൺട്രോളർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായാണ് ഒഴിവുകൾ. ഇതിൽ നാലൊഴിവ് തിരുവനന്തപുരം ആർ ആർ ബിയിലാണ്. (ജനറൽ -രണ്ട്, ഒ ബി സി-ഒന്ന്, ഇ ഡബ്ല്യു എസ്-ഒന്ന്). അടിസ്ഥാന ശമ്പളം: 35,400 രൂപ.

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/തത്തുല്യം. അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. ഈ മാസം ഒന്നിന് 20-33 വയസ്സാണ് പ്രായം.

പരീക്ഷാഫീസ്: വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും എസ് സി/എസ് ടിവിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവർക്കും വിമുക്തഭടന്മാർക്കും കുടുംബത്തിന്റെ വാർഷികവരുമാനം 50,000 രൂപയിൽ താഴെയായവർക്കും 250 രൂപയാണ് ഫീസ്. ഇവർ പരീക്ഷയെഴുതിയാൽ മുഴുവൻ തുകയും തിരികെ നൽകും. ഈ വിഭാഗങ്ങളിലൊന്നും ഉൾപ്പെടാത്തവർക്ക് 500 രൂപയാണ് ഫീസ്. ഇവർ പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ നൽകും. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്. ആഗസ്റ്റ് 16 വരെ ഫീസടക്കാം.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും കന്പ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും നടത്തുക. പരീക്ഷക്ക് ഒരുമണിക്കൂറായിരിക്കും സമയം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശികഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും. ഒഴിവുകളുടെ എണ്ണത്തിന്റെ എട്ടിരട്ടി പേരെയാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. ലൈവ് ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
ഏതെങ്കിലും ഒരു ആർ ആർ ബിയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
അവസാന തീയതി ആഗസ്റ്റ് 14. 17 മുതൽ 26 വരെ ഫീസോടുകൂടി അപേക്ഷ തിരുത്താം.
വെബ്സൈറ്റ് വിലാസം: https://rrb.indianrailways.gov.in, തിരുവനന്തപുരം ആർ ആർ ബി: www. rrbthiruvananthapuram.gov.in

Content Highlights:
North East Frontier Railway has announced 6,777 apprentice vacancies across various trades. Candidates with 10th, 12th, or ITI qualifications aged between 15 and 24 can apply online. The deadline for submitting applications is August 19 at 5:30 PM.

---- facebook comment plugin here -----

Latest