Afghanistan crisis
അഫ്ഗാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു
120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ജാംനഗര്‍ വിമാനത്താവളത്തിലെത്തി
കാബൂള്‍ | സംഘര്‍ഷ ഭൂമിയായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരികെയെത്തിച്ചു. 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വ്യോമസേനയുടെ ഇ17 വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. അവിടെയുള്ള മറ്റ് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്രം അമേരിക്കയുടെ സഹായം തേടി. വിദേശകര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിക്കനുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നത്തി.
ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമര്‍ജന്‍സി വിസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----


