International
യു എസില്‍ ഇന്ത്യക്കാരായ ദമ്പതികളും മകനും വെടിയേറ്റ് മരിച്ച നിലയില്‍
കര്‍ണാടകയിലെ ദാവന്‍ഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും

വാഷിങ്ടന്‍ | അമേരിക്കയില്‍ ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന്‍ യഷ് എന്നിവരെയാണ് മെറിലാന്‍ഡിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ നിഗമനം. കര്‍ണാടകയിലെ ദാവന്‍ഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരുംസോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്തുവരികയാണ്
---- facebook comment plugin here -----