Connect with us

Business

ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാന്‍ഡായി ഇന്ത്യന്‍ കമ്പനി ടി.സി.എസ്

ബിസിനസ് മികവ്, വിവിധ കമ്പനികളുമായുള്ള പാര്‍ട്ണര്‍ഷിപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് ടി.സി.എസിന് രണ്ടാം സ്ഥാനം നല്‍കിയത്.

Published

|

Last Updated

മുംബൈ| ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാന്‍ഡായി ഇന്ത്യന്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്. ബ്രാന്‍ഡ് ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിലാണ് ടി.സി.എസ് രണ്ടാമത്തെ വലിയ ബ്രാന്‍ഡായത്. ഇന്‍ഫോസിസിനെയും അതിവേഗം വളരുന്ന ഐ.ടി കമ്പനിയായി തെരഞ്ഞെടുത്തിട്ടുണ്ട്. ബ്രാന്‍ഡ് മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 52 ശതമാനം വളര്‍ച്ചയാണ് ഇന്‍ഫോസിസിന് ഉണ്ടായത്. 2020ന് ശേഷം 80 ശതമാനം വളര്‍ച്ച കമ്പനിക്കുണ്ടായി.

ടി.സി.എസിന്റേയും ഇന്‍ഫോസിസിന്റേയും വളര്‍ച്ച ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഐ.ബി.എം ഇപ്പോള്‍ നാലാം സ്ഥാനത്താണുള്ളത്. ഐ.ബി.എമ്മിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ 34 ശതമാനം കുറവുണ്ടായി. വിപ്രോ ഏഴാം സ്ഥാനത്തും ടെക് മഹീന്ദ്ര 15ാം സ്ഥാനത്തുമാണുള്ളത്. എല്‍ ആന്റ് ടി ഇന്‍ഫോടെക് 22ാം സ്ഥാനത്താണുള്ളത്. ബിസിനസ് മികവ്, വിവിധ കമ്പനികളുമായുള്ള പാര്‍ട്ണര്‍ഷിപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് ടി.സി.എസിന് രണ്ടാം സ്ഥാനം നല്‍കിയതെന്ന് റാങ്കിങ് തയാറാക്കിയ ബ്രാന്‍ഡ് ഫിനാന്‍സ് വ്യക്തമാക്കി.