Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

എസ്പി ശശിധരന്‍ കോടതിയില്‍ നേരിട്ടു ഹാജരാകും.

Published

|

Last Updated

കൊച്ചി|ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ടാണ് എസ് ഐ ടി നല്‍കുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരന്‍ കോടതിയില്‍ നേരിട്ടു ഹാജരാകും.

ദേവസ്വം ബോര്‍ഡ് മുന്‍ അംഗം വിജയകുമാര്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് പണ്ടാരി, ഗോവര്‍ധന്‍ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. തമിഴ്‌നാട് സ്വദേശി ഡി മണിയെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളും കോടതിയെ അറിയിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി അനുവദിച്ച സമയം ജനുവരി 17 വരെയാണ്.