Connect with us

National

എക്‌സോപ്ലാനെറ്റുകളുടെ അന്തരീക്ഷത്തെപറ്റി വ്യക്തമായി പഠിക്കാന്‍ നൂതനരീതി വികസിപ്പിച്ച് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍

ഗ്രഹങ്ങളില്‍ നിന്നുള്ള വെളിച്ചത്തിന്റെ പൊളറൈസേഷന്‍ പഠിക്കാന്‍ പുതിയ ത്രിമാന ഗണിത മോഡല്‍ മുന്നോട്ട് വെക്കുകയാണ് ഗവേഷണത്തിലൂടെ ഇവര്‍.

Published

|

Last Updated

ബെംഗളുരു| എക്‌സോപ്ലാനെറ്റുകളുടെ അന്തരീക്ഷത്തെ പറ്റി കൂടുതല്‍ വ്യക്തമായി പഠിക്കാന്‍ നൂതന രീതി വികസിപ്പിച്ച് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍. മറ്റ് നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ പറ്റി പഠിക്കാന്‍ അവയില്‍ നിന്ന് വരുന്ന പ്രകാശത്തിന്റെ പൊളറൈസേഷന്‍ പഠിച്ചാല്‍ സാധിക്കുമെന്നാണ് പുതിയ ഗവേഷണം പറയുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിലെ ഗവേഷകരാണ് പുതിയ പഠന മോഡലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഐഐഎയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് വിദ്യാര്‍ത്ഥി അരിത്ര ചക്രവര്‍ത്തിയും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സുജന്‍ സെന്‍ഗുപ്തയുമാണ് പുതിയ മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്. ഗ്രഹങ്ങളില്‍ നിന്നുള്ള വെളിച്ചത്തിന്റെ പൊളറൈസേഷന്‍ പഠിക്കാന്‍ പുതിയ ത്രിമാന ഗണിത മോഡല്‍ മുന്നോട്ട് വെക്കുകയാണ് ഗവേഷണത്തിലൂടെ ഇവര്‍.

നിലവില്‍ എക്‌സോപ്ലാനറ്റുകളെ പഠിക്കാന്‍ ഉപയോഗിക്കുന്ന റാഡിയല്‍ വെലോസിറ്റി, ട്രാന്‍സിറ്റ് ഫോട്ടോമെട്രി രീതികളുടെ പരിമിതികളെ പുതിയ മോഡല്‍ ഉപയോഗിച്ച് മറികടക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം. ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ പറ്റിയും ഘടനയെപറ്റിയും കൃത്യമായി പഠിക്കാന്‍ പുതിയ മോഡലിന് കഴിയുമെന്നാണ് ദി ആസ്‌ട്രോഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം അവകാശപ്പെടുന്നത്.