Connect with us

National

മിക്‌സഡ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യ

2022 ഗെയിംസില്‍ ഇന്ത്യയുടെ 18ആം സ്വര്‍ണനേട്ടമാണിത്

Published

|

Last Updated

കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യയുടെ അചന്ത ശരത് കമാല്‍- ശ്രീജ അകുല കൂട്ടുകെട്ടാണ് മലേഷ്യയുടെ ചൂംഗ്- ലിന്‍ സഖ്യത്തെ പരാജയപ്പെടുത്തി സ്വര്‍ണം കൊയ്തത്. 2022 ഗെയിംസില്‍ ഇന്ത്യയുടെ 18ആം സ്വര്‍ണനേട്ടമാണിത്. സ്‌കോര്‍: 11-4, 9-11, 11-5, 11-6.

അതേ സമയം ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡല്‍ നേടിയത്. മത്സരത്തില്‍ ഓസ്ട്രേലിയന്‍ സഖ്യം വെന്റി ചാന്‍, സോമര്‍വില്‍ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചു. ഫൈനലില്‍ ഓസ്‌ട്രേലിയ 9 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 152 റണ്‍സില്‍ അവസാനിച്ചു.