National
ഹോക്കിയില്‍ ഇന്ത്യക്കിനി വെങ്കലപ്പോരാട്ടം; സെമിയില്‍ ജര്‍മനിയോട് തോല്‍വി
രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ ജര്‍മനി തോല്‍പിച്ചത്
പാരിസ് | ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ സെമി ഫൈനലില്‍ ജര്‍മനിയോട് പരാജയപ്പെട്ട് ഇന്ത്യ. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ ജര്‍മനി തോല്‍പിച്ചത്.
ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36) എന്നിവരാണ് ഗോള്‍ നേടിയത്. ജര്‍മനിക്കായി ഗോണ്‍സാലോ പെയ്‌ലറ്റ് (18, 57), ക്രിസ്റ്റഫര്‍ റൂര്‍ (27) എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യ ഇനി വെങ്കല പോരാട്ടത്തില്‍ മത്സരിക്കും.
---- facebook comment plugin here -----