Connect with us

Kerala

കുമ്പളയിലെ അഭിഭാഷകയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി കര്‍ണാടകയില്‍ പിടിയില്‍

ഇയാള്‍ 25 ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

കാസര്‍കോട് |  കുമ്പളയിലെ അഭിഭാഷകയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍. കര്‍ണാടക സ്വദേശി കലന്തര്‍ ഇബ്രാഹിമാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് മഞ്ചേശ്വരം പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ 25 ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടില്‍ നിന്ന് 29 പവന്‍ സ്വര്‍ണവും വെള്ളിയാഭരണങ്ങളുമാണ് കവര്‍ന്നത്. ജനുവരി18ന് ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് സംഭവം.

വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന 29 പവന്‍ സ്വര്‍ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കവരുകയായിരുന്നു

Latest