Kerala
കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്നുമുതല്‍ കൂടുതല്‍ ശക്തമാകും; തിരുവനന്തപുരത്തെ ശാസ്ത്രത്തിന്റെ ഹബ്ബാക്കും: പ്രധാനമന്ത്രി
നികുതി ഇളവ് പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ പ്രയോജനം കിട്ടിയത് കേരളത്തിനാണ്
തിരുവനന്തപുരം | കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്നുമുതല്‍ കൂടുതല്‍ ശക്തമാകുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യചുവട് ഇന്ന് വെക്കുകയാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു
വികസിത ഭാരതത്തിനായി രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. വഴിയോര കച്ചവടക്കാരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കോടിക്കണക്കിന് ആളുകളെ ബേങ്കുകളുമായി ബന്ധിപ്പിച്ചു. ഒരു പടി കൂടി കടന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി . നികുതി ഇളവ് പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ പ്രയോജനം കിട്ടിയത് കേരളത്തിനാണ്. തിരുവനന്തപുരത്തെ ശാസ്ത്രത്തിന്റെ ഹബ്ബാക്കുമെന്നും മോദി പറഞ്ഞു




