Kerala
ബിനുവിന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവനേകും
ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു
തിരുവനന്തപുരം | ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക് പുതു ജീവനേകും. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അവയവങ്ങള്‍ പുതുജീവന്‍ നല്‍കും. ഹൃദയം മാറ്റിവെക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചില്ല.
---- facebook comment plugin here -----


