Connect with us

Kerala

പ്രധാനമന്ത്രി തലസ്ഥാനത്ത്‌; ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്

Published

|

Last Updated

തിരുവനന്തപുരം |  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തി.പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മോദി റോഡ് ഷോ നടത്തി. പുത്തരിക്കണ്ടം മൈതാനത്ത്  വേദിയിൽ തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രധാനമന്ത്രി പ്രഖ്യാപിക്കും. തിരുവനന്തപുരം കോര്‍പറേഷനില്‍ അധികാരത്തിലെത്തിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് എത്തിക്കുമെന്ന് ബിജെപി സംസ്ഥാന ഘടകം പ്രഖ്യാപിച്ചിരുന്നു.

. അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫും ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രണര്‍ഷിപ്പ് ഹബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിക്കും.

 

കേരളത്തിനുള്ള അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം കോര്‍പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാര്‍ട്ടി വേദിയില്‍ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വരവിനോട് അനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ ഇന്ന് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest