Kerala
പോറ്റിക്കൊപ്പമുള്ള ചിത്രം: വിശദീകരണവുമായി അടൂര്‍ പ്രകാശ്
പോറ്റിയുടെ വീട്ടില്‍ പോയിരുന്നു അത് പോറ്റിയുടെ പിതാവ് മരിച്ചപ്പോഴാണ്
ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പമുള്ള ചിത്രത്തില്‍ വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. എംപിയായ ശേഷമാണ് ആദ്യമായി പോറ്റിയെ കാണുന്നത്. ശബരിമലയിലെ അന്നദാനത്തില്‍ പങ്കെടുക്കണം എന്ന് പറഞ്ഞ് ക്ഷണിച്ചു, ഞാന്‍ പങ്കെടുക്കുകയും ചെയ്തു. പോറ്റിയുടെ വീട്ടില്‍ പോയിരുന്നു അത് പോറ്റിയുടെ പിതാവ് മരിച്ചപ്പോഴാണ്. പിന്നീട് പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. അന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി രമണി പി. നായരും ഉണ്ടായിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി സമ്മാനമായി നല്‍കിയ കവറില്‍ ഈന്തപ്പഴം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോറ്റിയുമായുള്ള ബന്ധം പറഞ്ഞ് തന്നെ മോശമാക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വിലപോവില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാം. കേരളത്തിലെ ജനം എല്ലാ കാര്യങ്ങളും മനസിലാക്കുന്നവരും വിലയിരുത്തുന്നവരുമാണ്. ഇതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ആശങ്കയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.





