Kerala
സ്വർണവില രാവിലെ കുതിച്ചുയർന്നു; ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞു
രാവിലെ പവന് 3,960 രൂപ കൂടി 1,17,120 രൂപയിൽ; ഉച്ചകഴിഞ്ഞ് 1880 രൂപ കുറഞ്ഞ് 1,15,240 രൂപ
കൊച്ചി | സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ചാഞ്ചാട്ടം. രാവിലെ കുതിച്ചുയർന്ന സ്വർണം ഉച്ചക്ക് ശേഷം താഴോട്ടിറങ്ങി. രാവിലെ പവന് 3960 രൂപ ഉയർന്ന് 1,17,120 രൂപയായി പവൻ വില. ഗ്രാമിന് 495 രൂപ കൂടി 14,640 രൂപ.
എന്നാൽ ഉച്ചക്ക് ശേഷം വില താഴോട്ടിറങ്ങി. പവന് 1880 രൂപ കുറഞ്ഞ് 1,15,240 രൂപയ്ക്കാണ് ഇപ്പോൾ വ്യാപാരം പുരേഗാമിക്കുന്നത്. ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405ര രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,160 രൂപ ആയിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും, ഗ്രാമിന് 12,380 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായി സ്വാധീനിക്കുന്നത്.




