Connect with us

National

റെയിൽവേ ക്രോസിൽ ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഒഴിവായത് വൻദുരന്തം

ഇന്നലെ ദിയോഗർ ജില്ലയിലെ ജാസിദിഹ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം

Published

|

Last Updated

ജാർഖണ്ഡ് | ജാർഖണ്ഡിലെ നവാദിഹ് റെയിൽവേ ക്രോസിംഗിൽ ഗോണ്ട–അസൻസോൾ എക്‌സ്പ്രസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ഇന്നലെ ദിയോഗർ ജില്ലയിലെ ജാസിദിഹ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

സിഗ്നൽ ലഭിക്കുന്നതിന് മുൻപ് ഗോണ്ട–അസൻസോൾ എക്‌സ്പ്രസ് ഡൗൺ ലൈനിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്. ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

അപകട സമയത്ത് സമീപത്തുണ്ടായിരുന്ന രണ്ട് മോട്ടോർസൈക്കിളുകൾ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ജാസിദിഹ്–അസൻസോൾ മെയിൻ ലൈനിലെ റെയിൽ ഗതാഗതം ഏകദേശം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു.

അപകടത്തിന്റെ കാരണം അന്വേഷിക്കാൻ റെയിൽവേ നാലംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസൻസോൾ റെയിൽവേ ഡിവിഷൻ വക്താവ് അറിയിച്ചു.

Latest