Saudi Arabia
യുദ്ധവുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് സ്റ്റാറ്റസ് വെച്ചു; സഊദിയില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍
ഗള്‍ഫ് മേഖലയില്‍ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിട്ടുള്ള ഔദ്യോഗികമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റിയാദ്| ഗല്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ച് പോലീസ്. കഴിഞ്ഞ ദിവസം സഊദിയിലെ ഹായിലില്‍ യുദ്ധവുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് സ്റ്റാറ്റസ് വെച്ച ഇന്ത്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പൗരന്‍ ഇപ്പോള്‍ ജയിലിലാണ്.
ഗള്‍ഫ് മേഖലയില്‍ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിട്ടുള്ള ഔദ്യോഗികമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു കാര്യമാക്കാതെ പലരും സോഷ്യല്‍ മീഡിയകളില്‍ വരുന്ന വ്യാജ വാര്‍ത്തകളും മറ്റു ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ട്. ഈ പ്രവൃത്തിയില്‍ നിന്നും പിന്മാറണമെന്ന് എല്ലാ വിദേശികള്‍ക്കും അറിയിപ്പ് നല്‍കാന്‍ പോലീസ് അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകനായ റഹീം തിരൂരിനോട് പറഞ്ഞു.


