Kerala
നാട്ടികയില്‍ മുകുന്ദനെ പിന്തുണക്കേണ്ടെന്ന് കോണ്‍ഗ്രസ്
മുകുന്ദന്‍ സ്വതന്ത്രനായി മത്സരിക്കട്ടേയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം
തൃശ്ശൂര്‍ | തൃശ്ശൂര്‍ നാട്ടികയില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാതിരുന്നതോടെ സി പി ഐ വിട്ട് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സി സി മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്ന് നിലപാടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് നാട്ടികയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് സൂചന. സുനില്‍ ലാലൂര്‍ നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. സി കെ വിനോദിനെയും പരിഗണിക്കുന്നുണ്ട്.
മുകുന്ദന്‍ സ്വതന്ത്രനായി മത്സരിക്കട്ടേയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം കെ പി സി സിയെ അറിയിച്ചു. കെ പി സി സി ഇത് ദേശീയ നേതൃത്വത്തെ ധരിപ്പിക്കും. ദേശീയ നേതൃത്വത്തില്‍ നിന്നാണ് അന്തിമ തീരുമാനമുണ്ടാകുക. മുകുന്ദന്‍ വിമതനായി രംഗത്തുവന്നാല്‍ പിടിക്കുന്ന ഇടതു വോട്ടുകള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കുമെന്ന നിഗമനത്തിലാണ് സ്വന്തം സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായം കോണ്‍ഗ്രസ് ശക്തമായത്.


