Connect with us

Kerala

ഭൂമി തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയില്‍ അന്വേഷണം

ഭൂമി തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാനായി കഴക്കൂട്ടം സ്വദേശി പ്രതിഭയെ കൊണ്ട് പരാതി കൊടുപ്പിച്ചത് കടകംപള്ളിയാണെന്നു പോറ്റി

Published

|

Last Updated

തിരുവനന്തപുരം | ഭൂമി തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാനായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയില്‍ തുമ്പ പോലീസ് പ്രാഥമിക അന്വേഷണം നടത്തും.

പോറ്റി ഡി ജി പിക്ക് നല്‍കിയ പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇന്ന് തന്നെ കൈമാറും. കമ്മീഷണര്‍ തുമ്പ പോലീസിനോട് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസെടുക്കണോ എന്ന് തീരുമാനിക്കുക. ഭൂമി തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാനായി കഴക്കൂട്ടം സ്വദേശി പ്രതിഭയെ കൊണ്ട് പരാതി കൊടുപ്പിച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും ഇതിനായി കടകംപള്ളി ഗൂഢാലോചന നടത്തിയെന്നുമാണ് പോറ്റിയുടെ പരാതി.

2020ലാണ് കേസിനാസ്പദമായ സംഭവം. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു പരാതി. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ് ഐ ടി തലവന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കടകംപള്ളിക്കെതിരെ പോറ്റി രംഗത്തുവന്നത്. ഭൂമി വില കൊടുത്തു വാങ്ങിതാണെന്നുമാണ് പോറ്റി പരാതിയില്‍ പറയുന്നത്.

സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു. അതിന് ഈടായി നല്‍കിയത് ഒരു കോടി വിലവരുന്ന പത്ത് സെന്റ് ഭൂമിയാണ്. ഭൂമി എഴുതി നല്‍കിയത് പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നു. അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നല്‍. എന്നാല്‍ ഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം മറിച്ച് വിറ്റതായി കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തട്ടിപ്പിന് ഇരയായ സ്ത്രീ 2024 ജൂലൈ ഒന്നിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭൂമി തിരികെ നല്‍കാമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ഉറപ്പ് നല്‍കിയെങ്കിലും ലംഘിച്ചതോടെയാണ് എസ് ഐ ടിക്ക് യുവതി പരാതി നല്‍കിയത്.

 

Latest