National
യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യ; ഉത്പന്നങ്ങളുടെ തീരുവ ഗണ്യമായി കുറയും
'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്നാണ് കരാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
ന്യൂഡല്‍ഹി | യൂറോപ്യന്‍ യൂണിയനുമായി നിര്‍ണായക കരാറില്‍ ഒപ്പുവച്ച് ഇന്ത്യ. യൂറോപ്പില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പല ഉത്പന്നങ്ങള്‍ക്കും ഗണ്യമായി വില കുറയാന്‍ സഹായിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിലാണ് ഒപ്പിട്ടത്. ‘മദര്‍ ഓഫ് ഓള്‍ ഡീല്‍സ്’ എന്നാണ് കരാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. കരാറനുസരിച്ച് കാറുകള്‍ ഉള്‍പ്പെടെ യൂറോപ്പില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും വില കുത്തനെ കുറയും. വ്യാപാര കരാറിനു പുറമെ പ്രതിരോധ സുരക്ഷാ കരാറിലും ഒപ്പുവച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ (ഇ യു) വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ചരിത്ര മുഹൂര്‍ത്തം എന്നാണ് കരാറിനെ ഇ യു വിശേഷിപ്പിച്ചത്. പാസ്ത, ചോക്ലേറ്റ് എന്നിവയുള്‍പ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂര്‍ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയാനും സാധ്യതയുണ്ട്. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും. യൂറോപ്യല്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാര്‍ സഹായിക്കുമെന്നാണ് സൂചന.
യൂറോപ്പില്‍ നിന്നുള്ള ബിയറിനും വില കുറയും. ഉപകരണങ്ങള്‍ക്കുള്ള തീരുവ 44 ശതമാനവും ഫാര്‍മ ഉത്പനങ്ങള്‍ക്ക് 11 ശതമാനവും തീരുവ നീക്കും. യൂറോപ്യല്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കഴിയും. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി. ഗ്രീന്‍ ഹൈഡ്രന്‍ ടാസ്‌ക്ക് ഫോഴ്‌സിലും സഹകരണം ഉറപ്പാക്കുന്നതാണ് കരാര്‍.
കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യൂറോപ്പ് എന്ന വലിയ വിപണി തുറന്നു കിട്ടുകയാണെന്നും കേവലം വ്യാപാര കരാര്‍ മാത്രമല്ല ഇരു സ്ഥലങ്ങളിലെയും ജനങ്ങളുടെ സമൃദ്ധിക്കായുള്ള ബ്ലൂ പ്രിന്റ് ആണ് ഇതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.



