Connect with us

Kerala

ഭരണഘടനാ മൂല്യങ്ങളും നാടിന്റെ ഉന്നമനവുമാവണം ഭരണാധികാരികളുടെ മുഖ്യ അജണ്ട: കാന്തപുരം

റിപബ്ലിക് ദിനത്തിന്റെ ഭാഗമായി മര്‍കസില്‍ നടന്ന ആഘോഷ പരിപാടികളില്‍ ദേശീയ പതാകയുയര്‍ത്തി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

Published

|

Last Updated

കോഴിക്കോട് | ഭരണഘടനാ മൂല്യങ്ങളും അത് മുന്നോട്ടുവെക്കുന്ന മനുഷ്യരുടെ ഉന്നമനവും വികസനവുമാവണം നാട് ഭരിക്കുന്നവരുടെ മുഖ്യ അജണ്ടയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. റിപബ്ലിക് ദിനത്തിന്റെ ഭാഗമായി മര്‍കസില്‍ നടന്ന ആഘോഷ പരിപാടികളില്‍ ദേശീയ പതാകയുയര്‍ത്തി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുറിച്ച് അഭിമാനബോധത്തോടെ സംസാരിക്കാന്‍ ഓരോ പൗരനും സാധിക്കുന്നത് ഭണഘടനയെന്ന മഹത്തായ ലിഖിത സംഹിതയും അതനുസരിച്ച് മുന്നോട്ടുപോവുന്ന ഭരണാധികാരികളും ജനങ്ങളും നമുക്കുണ്ടായതു കൊണ്ടാണ്. ഭരണഘടനാ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി മനുഷ്യരെ അകറ്റാനും ഛിദ്രത വളര്‍ത്താനും ശ്രമിച്ചാല്‍ അത് നാടിന്റെ പാരമ്പര്യത്തെയും വികസനത്തെയും രാജ്യത്തിന്റെ യശസ്സിനെയും ബാധിക്കുമെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ നടന്ന ആഘോഷ പരിപാടികളില്‍ വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കലാപരിപാടികളും പരേഡും പരിപാടിയുടെ ഭാഗമായി നടന്നു. മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ കെ കെ ഷമീം, ഹനീഫ് സഖാഫി ആനമങ്ങാട്, വിവിധ വകുപ്പ് മേധാവികള്‍, വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.

മര്‍കസില്‍ നടന്ന റിപബ്ലിക് ദിനാഘോഷത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ദേശീയ പതാക ഉയര്‍ത്തുന്നു.

 

Latest