Connect with us

National

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഗോവ

അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി.

Published

|

Last Updated

ഗോവ| പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ. ആസ്‌ത്രേലിയ ഇതിനോടകം ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ടൂറിസം ആൻഡ് ഇൻഫർമേഷൻ മന്ത്രി റോഹൻ ഖാന്റെ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആന്ധ്രപ്രദേശും കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെപ്പറ്റി ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യക്തിഗത ഇടങ്ങൾ സോഷ്യൽ മീഡിയ കൈയടക്കിയെന്നും, ടി.വി കാണുമ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴും  കുട്ടികൾ ഫോണിലാണെന്നും, ഇത് കുട്ടികളിലെ സങ്കീർണത വർധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

 

Latest