Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഹരിയുമായി വിദേശ വനിത പിടിയിൽ
മെത്താക്വലോൺ ആണ് കസ്റ്റംസും സിയാൽ സുരക്ഷാ വിഭാഗവും ചേർന്ന് പിടികൂടിയത്.
നെടുമ്പാശ്ശേരി| നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഹരിയുമായി യുവതി പിടിയിൽ. ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോ (44) ആണ് അറസ്റ്റിലായത്. മെത്താക്വലോൺ ആണ് കസ്റ്റംസും സിയാൽ സുരക്ഷാ വിഭാഗവും ചേർന്ന് പിടികൂടിയത്.
ദോഹയിൽ നിന്നുള്ള വിമാനത്തിലാണ് വിദേശ വനിത നാല് കിലോ മെത്താക്വലോൺ ഒളിച്ചുകടത്തിയത്. ദോഹയിൽ നിന്ന് കൊച്ചിയിലെത്തി തുടർന്ന് ഡൽഹിയിലേക്ക് പോകാനായിരുന്നു യുവതിയുടെ തീരുമാനം. സംശയം തോന്നിയതിനെ തുടർന്ന് യുവതിയുടെ ബാഗ് സിയാൽ അധികൃതർ പരിശോധിക്കുകയായിരുന്നു. രണ്ട് പാക്കറ്റുകളിലായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
---- facebook comment plugin here -----



